Latest NewsNewsFood & CookeryLife StyleHealth & Fitness

ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണം

കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലെന്ന പരാതിയാണ് കുട്ടികൾക്ക്. ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി വർധിപ്പിക്കാനും വിപണിയിൽ നിന്ന് കിട്ടുന്ന ലേഹ്യങ്ങളും മരുന്നുകളും നമ്മൾ വാങ്ങിക്കഴിക്കുകായും ചെയ്യാറുണ്ട്. ചിലർക്ക് ഗുണം ചെയ്യും, എന്നാൽ മറ്റ് ചിലർക്ക് ഇത് ഗുണം ചെയ്യില്ല. ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി കൂട്ടാനും വീട്ടിൽ തന്നെ മാർഗങ്ങൾ ഉണ്ട്. ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തിയാൽ മതി.

ചില ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് ബുദ്ധിയും ഓർമ്മ ശക്തിയും കൂട്ടാൻ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം. ദിവസവും ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ് ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കണം. ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്.

മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കശുവണ്ടിയും ചോക്കലേറ്റും ഉപയോഗിക്കുക. ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്.

വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിര്‍ത്താന്‍ സഹായകമാണ്. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉൾപെടുത്തുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

അതുപോലെ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്. ഇലക്കറികൾ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ബുദ്ധി വർധിപ്പിക്കാനും ചിന്താ ശേഷി വർധിപ്പിക്കാനും ഏറെ ഉപകരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ഇലക്കറികൾ. ചീര, കേല്‍, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ദൈനംദിന ഭക്ഷണത്തിൽ പാൽ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ എന്ന് അറിയുക. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button