Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യം : അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും വളരെ കുറഞ്ഞ തോതില്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ഡല്‍ഹിയിലാണ് കൊറോണ രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്. ഇത് ഒരു പക്ഷേ, നാലാം തരംഗത്തിന്റെ ആരംഭമാകാമെന്നും ആരോഗ്യ വിദഗദ്ധര്‍ അനുമാനിക്കുന്നു. തലസ്ഥാന നഗരിയില്‍, ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണ് ആശങ്ക ഉയര്‍ത്തുന്നത്.

Read Also : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളില്‍ ഏകദേശം ഒമ്പത് തരത്തിലുള്ള ഒമിക്രോണ്‍ ഉപവകഭേദങ്ങളുണ്ടെന്നാണ് വിവരം. നിലവിലെ കൊറോണ വ്യാപനം വര്‍ദ്ധിച്ചതിന് കാരണമായതും ഈ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബിഎ.2.12.1 ഉള്‍പ്പെടെ മറ്റ് എട്ട് ഉപവകഭേദങ്ങള്‍ ഡല്‍ഹിയില്‍ വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പിളുകളുടെ ജിനോം സീക്വന്‍സിങ്ങിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. ഇവയില്‍ തന്നെ ബിഎ.1, ബിഎ1.1, ബിഎ.2, ബിഎ.4, ബിഎ.5 എന്നിവയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച മാത്രം ഡല്‍ഹിയില്‍ 1,009 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 10ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 5.7 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 2,641 രോഗികള്‍ രാജ്യതലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button