KeralaLatest NewsNews

മുസ്ലിം ലീഗാവാനുള്ള കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു

'ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന് പോലും ഒന്നും സംഭവിക്കരുത്'

തിരുവനന്തപുരം : മുസ്ലിം ലീഗ് മതേത്വര പാർട്ടിയാണ് എന്ന് പറഞ്ഞപ്പോൾ കളിയാക്കിയ അണ്ണൻമാരോട് മുസ്ലിം ലീഗാവാൻ ഉള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു. ‘1992 Dec 6ന് ബാബരിമസ്ജിദ് തകർത്തപ്പോൾ ലീഗ് നേതാക്കൾ അണികളോട് പറഞ്ഞത്, ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന് പോലും ഒന്നും സംഭവിക്കരുത്’- എന്നാണ്. അന്ന് മുതൽ ആണ് ഞാന്‍ ലീഗ് ഫാൻ ആയത് അതാണ് എനിക്ക്‌ മതേതര്വതം’ ഫേസ് ബുക്കിൽ ഒമർ കുറിച്ചു.

ഒന്നര വര്‍ഷം മുസ്ലിംലീഗ് കൈപ്പറമ്പ് മണ്ഡലം പ്രസിഡന്റായിരുന്നുവെന്നും ഒമര്‍ ലുലു പറയുന്നു. ഉള്ളിന്റെ ഉള്ളില്‍ ഇഷ്ടമുള്ള പാര്‍ട്ടി മുസ്ലിംലീഗാണെന്നും അവരാണ് കുറച്ച്‌ കൂടി മതേതരമായ മുസ്ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയായി ഫീല്‍ ചെയ്തിട്ടുള്ളതെന്നും പറഞ്ഞ ഒമർ ലുലു മാതാപിതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും വ്യക്തമാക്കി. എന്നാൽ, അതില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ പറഞ്ഞെങ്കിലും മൗദൂദി ഫാക്ടര്‍ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലെന്നും ഒമര്‍ ലുലു പറയുന്നു.

read also: ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കുറിപ്പ് പൂർണ്ണ രൂപം

Muslim ലീഗ് മതേത്വര പാർട്ടിയാണ് എന്ന് പറഞ്ഞപ്പോൾ കളിയാക്കിയ അണ്ണൻമാരോട് ഞാന്‍ മുസ്ലിം ലീഗാവാൻ ഉള്ള ഒരു കാരണം കൂടി പറയാം.
1992 Dec 6ന് ബാബരിമസ്ജിദ് തകർത്തപ്പോൾ ലീഗ് നേതാക്കൾ അണികളോട് പറഞ്ഞത്
‘ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന് പോലും ഒന്നും സംഭവിക്കരുത്’ എന്നാണ്. അന്ന് മുതൽ ആണ് ഞാന്‍ ലീഗ് ഫാൻ ആയത് അതാണ് എനിക്ക്‌ മതേതര്വതം✌️

shortlink

Related Articles

Post Your Comments

Related Articles


Back to top button