COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,636 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,636 കോവിഡ് ഡോസുകൾ. ആകെ 24,602,281 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: എന്നെ ബുള്ളറ്റിനു മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട,നടപടി എടുക്കേണ്ടത് സോണിയ മാഡം:കെ.വി തോമസ്

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, 224 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

8,93,862 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,74,041 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 17,520 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 233,862 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ‘പിപ്പിടി കാട്ടിയാൽ പേടിക്കുന്നവരല്ല സിപിഎമ്മുകാർ, കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്’

shortlink

Related Articles

Post Your Comments

Related Articles


Back to top button