COVID 19Latest NewsNews

വെള്ളവും ഭക്ഷണവുമില്ല, ജനാലകളില്‍ കൂടി അലറിവിളിച്ച്‌ ജനങ്ങള്‍: ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധിയിൽ ചൈന

ജനാലകള്‍ തുറക്കരുതെന്നും ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതര്‍

ഷാങ്‌ഹായ്: രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി നേരിടുകയാണ് ചൈനയിലെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക കേന്ദ്രവുമായ ഷാങ്‌ഹായ്. കോവിഡ് വ്യാപനത്തിലൂടെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ചൈന വീണ്ടും വൈറസിന്റെ പിടിയിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് ഷാങ്‌ഹായ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും ലഭ്യമല്ലാത്തതിനെ തുടർന്ന് പലരും പട്ടിണിയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ ഷാങ്‌ഹായില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങാന്‍ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളം, ഭക്ഷണം, മറ്റ് അവശ്യ വസ്‌തുക്കള്‍ എന്നിവയുടെ ക്ഷാമം നേരിടുന്ന ജനങ്ങള്‍ വീടിനുള്ളിലിരുന്നു ജനാലകളിലൂടെയും മറ്റും അലറിവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത് ചൈനയിലെ സ്ഥിതി അതീവ രൂക്ഷമാണെന്ന സൂചനയാണ് നൽകുന്നത്. കൂടാതെ, ആളുകള്‍ കൂട്ടം കൂടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചിലയിടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

read also: കസ്റ്റംസ് ജീവനക്കാരിയെ കബളിപ്പിച്ച കേസ്: ഉദ്യോഗസ്ഥയ്ക്ക് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹത്തെ നിയന്ത്രിക്കുവെന്നും പാടുന്നതിനായി ജനാലകള്‍ തുറക്കരുതെന്നും ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ്, ഒമിക്രോണ്‍ എന്നിവയുടെ വ്യാപനം നേരിടാന്‍ നഗരത്തിലേക്ക് 2000 സൈനിക മെഡിക്കല്‍ ഉദ്യോഗസ്ഥരെയും 10,000 മറ്റ് മെഡിക്കല്‍ തൊഴിലാളികളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button