മാഞ്ചസ്റ്റർ: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അരങ്ങേറുന്നത്. ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്നുള്ള ചിത്രം വ്യക്തമാകാൻ അന്ന് സാധ്യതയുണ്ട്. ലീഗിലെ ഏറ്റവും മികച്ച ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ നടക്കുന്ന പോരാട്ടത്തിലെ വിജയികളാകും ഈ വർഷത്തെ ജേതാക്കളെന്ന് ഏകദേശം ഉറപ്പാകും.
പോയിന്റ് പട്ടികയിൽ മുന്നിലുള്ള സിറ്റിക്ക് 73 പോയിന്റും, രണ്ടാമതുള്ള ലിവർപൂളിന് 72 പോയിന്റുമാണുള്ളത്. എന്നാൽ, സിറ്റിക്കെതിരായ മത്സരത്തെക്കുറിച്ച് വിലയിരുത്തുകയാണ് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റിയെ തോൽപ്പിച്ചാലും കിരീടം ഉറപ്പായെന്ന് പറയാനാകില്ലെന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു.
Read Also:- പുതിയ ഗെയിമിംഗ് ലാപ്ടോപ്പുമായി അസൂസ്
‘സിറ്റിക്കെതിരെ ഞങ്ങൾ വിജയിച്ചാൽ, വിജയിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. എങ്കിലും, വിജയിച്ചാൽ അത് കൊണ്ട് മാത്രം ലീഗ് നമ്മൾ വിജയിച്ചുവെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്. വലിയ പ്രാധാന്യമുള്ള മത്സരമാണെന്ന് അറിയാം. എന്നാൽ, ഇത് കഴിഞ്ഞും ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ട് ഒന്നും എളുപ്പമാകില്ല’ ക്ലോപ്പ് പറഞ്ഞു.
Post Your Comments