Latest NewsSaudi ArabiaNewsInternationalGulf

റമദാൻ: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു

റിയാദ്: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷക്കണക്കിന് വിശ്വാസികളാണ് റമദാനിൽ തറാവീഹ് നമസ്‌കാരത്തിനായി ഹറം പളളിയിൽ എത്തുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് സാമൂഹിക അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതി ലഭിച്ചത്.

Read Also: ‘ഏത് പുരോഗതിയിലും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകും, കുടിയൊഴിപ്പിക്കലുകളും നടക്കും’: സുന്നി കാന്തപുരം വിഭാഗം

അതേസമയം, ഹറം പള്ളിയിൽ തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ നിർവഹിക്കാനുളള സൗകര്യം ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സൗദി അറേബ്യ അറിയിച്ചു.

Read Also: ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല: സിൽവ

shortlink

Related Articles

Post Your Comments

Related Articles


Back to top button