Latest NewsNewsIndia

‘ബ്രഹ്മാവ് തന്റെ മകളെ ബലാത്സംഗം ചെയ്തു’ എന്ന് പഠിപ്പിച്ച അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർക്ക് സസ്‌പെൻഷൻ

അലിഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ (എ.എം.യു) അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്‌കൂൾ വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ് വിദ്യാർത്ഥികളുടെ കൂട്ടപരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. ‘ബലാത്സംഗത്തിലെ പൗരാണിക റഫറൻസ്’ എന്ന് പറഞ്ഞ്, ചില ദൃശ്യങ്ങളും അധ്യാപകൻ വിദ്യാർത്ഥികൾക്കായി ക്ലാസ്മുറിയിൽ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയും പരാതി ഉയർന്നിരുന്നു.

ഇന്ത്യയിലെ ബലാത്സംഗത്തെ കുറിച്ച് അധ്യാപകൻ വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് നൽകിയിരുന്നു. ബലാത്സംഗത്തിലെ, മതപരവും പൗരാണികവുമായ റഫറൻസിനെ കുറിച്ചും ക്ലാസെടുക്കാൻ അധ്യാപകന് പ്രത്യേക താൽപ്പര്യമായിരുന്നു എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇതേക്കുറിച്ച് പഠിപ്പിക്കുന്നതിനിടയിൽ, ബ്രഹ്‌മാവ്‌ തന്റെ മകളെ ബലാത്സംഗം ചെയ്തുവെന്നും അധ്യാപകൻ പരാമർശിച്ചു. ജലന്ധർ രാജാവിന്റെ ഭാര്യയെ വിഷ്ണു ദേവനും, ഇന്ദ്രൻ ഗൗതമ മഹർഷി ആയി ആൾമാറാട്ടം നടത്തി അദ്ദേഹത്തിന്റെ ഭാര്യയെയും റേപ്പ് ചെയ്തുവെന്നായിരുന്നു ജിതേന്ദ്ര കുമാർ വിദ്യാർത്ഥികളെ പഠിപ്പിച്ചത്.

Also Read:മ​ല​പ്പു​റ​ത്ത് കു​ഴ​ൽ​പ്പ​ണം പിടിച്ചെടുത്ത സംഭവം : രണ്ടുപേർ പിടിയിൽ

ബലാത്സംഗത്തെ കുറിച്ച് പഠിപ്പിച്ച ഭാഗങ്ങളിൽ, ഇന്ത്യയെ പിടിച്ചുകുലുക്കിയ, നിർഭയ കേസ്, മധുര ബലാത്സംഗ കേസ് എന്നിവയെ കുറിച്ചും ഇദ്ദേഹം വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒപ്പം, ഹിന്ദു ആചാര പ്രകാരം നടത്തുന്ന നിരവധി വിവാഹത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നിരവധി വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ രംഗത്ത് വന്നത്. കൂട്ട പരാതിയെ തുടർന്നാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥികളുടേതടക്കം പലരുടെയും മതവികാരം വ്രണപ്പെട്ടതായി കണ്ടതിനെ തുടർന്നാണ് അധ്യാപകനെതിരെ അധികൃതർ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button