Latest NewsKeralaNews

സോളാർ പീഡന പരാതി: എംഎൽഎ ഹോസ്റ്റലിൽ പരിശോധനയുമായി സിബിഐ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. സോളാർ പീഡന കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ പരിശോധന നടക്കുന്നത്.

Read Also: 6 വരി പാത ധാരാളം, കെ റെയിൽ കേരളത്തിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കും: ശിവസേന

ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് സിബിഐ പരിശോധന നടത്തിയത്. പരാതിക്കാരിയുമായി സിബിഐ എംഎൽഎ ഹോസ്റ്റലിലെത്തിയത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Read Also: കെ റെയിൽ ജനങ്ങൾ അംഗീകരിച്ച പദ്ധതി: പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ച ചെയ്യില്ലെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button