Latest NewsIndia

ക്ലർക്കിനെ മർദ്ദിച്ചു കൊന്നു : മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് യോഗി ആദിത്യനാഥ്

ലക്നൗ: ക്ലർക്കിനെ മർദ്ദിച്ചു കൊന്ന മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സബ്ഡിവിഷണൽ മജിസ്ട്രേറ്റായ ഗ്യാനേന്ദ്ര സിംഗിനാണ് മുഖ്യമന്ത്രിയിൽ നിന്നും നിയമനടപടി നേരിടേണ്ടി വന്നത്.

പ്രതാപ്ഗഡിൽ നടന്ന ഒരു ഏറ്റുമുട്ടലാണ് സംഭവങ്ങളുടെ തുടക്കം. തെഹ്‌സിൽ ക്ലർക്കായ 57 വയസ്സുകാരനെ, സുഹൃത്തുക്കളായ നാലുപേരുമായി ചേർന്ന് ഗ്യാനേന്ദ്ര സിംഗ് അതിക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ, ശ്വാസകോശത്തിനു പരിക്കേറ്റ ക്ലർക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

തുടർന്ന്, ശ്വാസകോശത്തിൽ അണുബാധയുണ്ടാവുകയും, ക്ലർക്കായ മധ്യവയസ്കൻ മരണമടയുകയുമായിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതേ തുടർന്നാണ് സംഭവം ശ്രദ്ധയിൽപെട്ട യോഗി ആദിത്യനാഥ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റായ പ്രതിയെ സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button