KeralaYouthLatest NewsNewsLife StyleHealth & Fitness

ഇപ്പോഴും നഖം കടിക്കുന്ന സ്വഭാവം ഉണ്ടോ? ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം – നിർത്താൻ ചെയ്യേണ്ടത് ഇത്ര മാത്രം !

കുട്ടിക്കാലത്ത് നഖം കടിക്കുന്ന സ്വഭാവം ഒട്ടുമിക്ക ആൾക്കാർക്കും ഉണ്ടായിരുന്നിരിക്കും. എന്നാൽ, വളർന്നതിന് ശേഷവും ഈ സ്വഭാവമുണ്ടെങ്കിൽ സൂക്ഷിക്കണം. അതിനെ നിസാരമായി കാണരുത്. സംസാരിക്കുമ്പോഴും ഒറ്റയ്‌ക്കിരിക്കുമ്പോഴുമെല്ലാം നഖം കടിക്കുന്നവരെ ഇടയ്ക്ക് കാണാം. ഒനിക്കോഫേജിയ (Onychophagia) എന്ന് ക്ലിനിക്കലായി അറിയപ്പെടുന്ന ഒരു ഇംപൾസ് കൺട്രോൾ ഡിസോർഡർ (Impulse Control Disorder) ആണിത്. കുട്ടിക്കാലത്ത് തന്നെ നാമറിയാതെ കയറിക്കൂടുന്ന ഈ അവസ്ഥ പിന്നീട്, പതുക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. ചിലർക്ക് വലുതാകുമ്പോൾ ഈ സ്വഭാവം മാറ്റാൻ സാധിക്കും. എന്നാൽ, മറ്റ് ചിലർക്ക് അതിന് കഴിയാറില്ല. ഈ സ്ഥിരം നഖം കടിക്കൽ, ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Also Read:‘നിന്നോട് തൂങ്ങിച്ചാകാൻ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’: മനസ് തകർത്ത വാക്കുകളെ കുറിച്ച് നിമിഷ

സാധാരണയായി ഒരു വ്യക്തിക്ക് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ, നഖം കടിക്കാൻ തോന്നുന്ന മാനസിക അവസ്ഥയെ ആണ് ഒനിക്കോഫേജിയ എന്ന് പറയുന്നത്. നഖം സ്ഥിരമായി കടിക്കുന്ന അവസ്ഥ ജനിതകമായി ഉള്ളതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് വലിയ ഉറപ്പൊന്നുമില്ല. ചിലപ്പോൾ നഖം കടിക്കുന്നത്, വൈകാരികമോ മാനസികമോ ആയ സമ്മർദ്ദത്തിന്റെ ലക്ഷണമാകാം. അസ്വസ്ഥതയോ ഉത്കണ്ഠയോ വിഷാദമോ ഉള്ള ആളുകളിൽ ആണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായത്തിൽ ഈ സ്വഭാവമുള്ള ആളുകൾ നഖം കടിക്കാനുള്ള പ്രവണത ആവർത്തിച്ചു പ്രകടിപ്പിക്കും. അനാവശ്യ ചിന്തകളും പ്രേരണകളും മനസ്സിലേക്ക് വരികയും, ടെൻഷൻ അടിച്ച് അറിയാതെ നഖം കടിച്ച് പോവുകയും ചെയ്യും.

ഒറ്റരാത്രികൊണ്ട് നിങ്ങൾക്ക് ഒരു മാറ്റവും കാണാൻ കഴിയില്ല, എന്നാൽ കുറച്ച് സമയവും പരിശ്രമവും മാറ്റി വെച്ചാൽ ഈ ശീലം പതുക്കെ മാറ്റാൻ സാധിക്കും. എപ്പോഴും നിങ്ങളുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. ഇടക്കിടയ്ക്ക് കൈകൾ കഴുകി അണുവിമുക്തമാക്കുക. നഖങ്ങളിൽ മൗത്ത് ഗാർഡ് പുരട്ടുക. നഖങ്ങളിൽ നെയിൽ പോളിഷോ കയ്പുള്ള എണ്ണയോ പുരട്ടിയാലും മതി. വിരലുകളിലോ കൈകളിലോ ഗ്ലൗസ് അണിയുക. നഖം കടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും വ്യക്തി ശുചിത്വത്തെ ബാധിക്കുമെന്നുമുള്ള ബോധം എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button