India

സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച പതിനൊന്നു വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു

മറാത്തവാഡ : സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച പതിനൊന്നു വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ മറാത്തവാഡയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

സ്‌കൂളില്‍ നിന്ന് വന്ന് പതിനൊന്നു വയസ്സുകാരനും ചേച്ചിയും ഭക്ഷണം കഴിച്ച ശേഷം ടി.വി കാണുകയായിരുന്നു. സീരിയലിലെ ആത്മഹത്യാരംഗം കണ്ടപ്പോള്‍ അത് ചേച്ചിയെ അഭിനയിച്ച് കാണിക്കുകയായിരുന്നു കുട്ടി. കയറുകൊണ്ട് കുരുക്കുണ്ടാക്കി കഴുത്തിലിട്ടപ്പോള്‍ കഴുത്തില്‍ കയര്‍ മുറുകിയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button