CricketLatest NewsNewsSports

ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ

മുംബൈ: ഐപിഎല്ലിൽ മെയ്ഡന്‍ ഓവറുകൾ എറിയുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള ടൂര്‍ണമെന്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് താരങ്ങളെ തിരഞ്ഞെടുത്താൽ ആ അഞ്ച് പേരിൽ നാലും ഇന്ത്യൻ താരങ്ങളാണ്. കൂടുതല്‍ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാറാണ് പട്ടികയിൽ ഒന്നാമത്. 14 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം എറിഞ്ഞത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പ്രവീണ്‍ 119 മത്സരത്തില്‍ നിന്ന് 90 വിക്കറ്റുകളാണ് നേടിയത്. 36.12 ആണ് താരത്തിന്റെ ശരാശരി.

പട്ടികയിൽ രണ്ടാമത് മുൻ ഇന്ത്യൻ പേസർ ഇര്‍ഫാന്‍ പഠാനാണ്. 10 മെയ്ഡന്‍ ഓവറുകളാണ് ടൂര്‍ണമെന്റില്‍ താരം എറിഞ്ഞിട്ടുള്ളത്. 103 മത്സരങ്ങളില്‍ നിന്ന് 80 വിക്കറ്റുകളാണ് ഇര്‍ഫാന്റെ പേരിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സൂപ്പർ പേസറായ ഭുവനേശ്വര്‍ കുമാറാണ് ഈ പട്ടികയിലെ മൂന്നാമന്‍. 10 മെയ്ഡനോവറുകളാണ് ഭുവനേശ്വര്‍ ടൂര്‍ണമെന്റിലെറിഞ്ഞത്. ഇത്തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് താരം. 132 മത്സരങ്ങളില്‍ നിന്ന് 142 വിക്കറ്റുകള്‍ ഭുവനേശ്വര്‍ നേടിയിട്ടുണ്ട്.

ഈ റെക്കോഡില്‍ നാലാം സ്ഥാനത്തുള്ളത് ധവാല്‍ കുല്‍ക്കര്‍ണിയാണ്. എട്ട് മെയ്ഡന്‍ ഓവറുകളാണ് ടൂര്‍ണമെന്റില്‍ കുല്‍ക്കര്‍ണി എറിഞ്ഞിട്ടുള്ളത്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ മിടുക്കുള്ള താരം 92 മത്സരങ്ങളില്‍ നിന്ന് 86 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി താരം കളിച്ചിട്ടുണ്ട്.

Read Also:- ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി ജോലി ചെയ്യാന്‍ ബാധ്യസ്ഥനാണ്: പൂരന്‍

മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗയാണ് അഞ്ചാമത്. എട്ട് മെയ്ഡന്‍ ഓവറുകള്‍ ടൂര്‍ണമെന്റിൽ താരം എറിഞ്ഞിട്ടുണ്ട്. യോര്‍ക്കര്‍ കിങ്ങായ മലിംഗ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മലിംഗയാണ് ഇപ്പോഴും ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button