KeralaLatest NewsNews

‘എലിസബത്ത് രാഞ്ജിയുടെ ​ഗൗണാണെന്നേ തോന്നൂ’: കറുത്ത പർദ ധരിക്കണമെന്ന് ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫസൽ ​ഗഫൂർ

ഞാനിന്ന് നിരവധി രോ​ഗികളെ പരിശോധിച്ച് വരികയാണ്. അവരിലൊരുപാട് പേരുടെ പർദയുടെ നിറം മാറി.

കൊച്ചി: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക സാമൂഹ്യ-രാഷ്ട്രീയ പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ​ഗഫൂറും സമസ്ത നേതാവ് ബഷീർ ഫൈസിയും കോടതി വിധിയിൽ പ്രതികരിച്ച് രംഗത്തെത്തി. ഇസ്ലാം മതത്തിൽ സ്ത്രീകളുടെ വസ്ത്രത്തിന് കറുപ്പ് നിറമായിരിക്കണമെന്ന് എവിടെയും പറയുന്നില്ലെന്ന് ഫസൽ ​ഗഫൂറും ബഷീർ ഫൈസിയും പറഞ്ഞു.

ഇന്നത്തെ കാലത്ത് മുസ്ലിം പെൺകുട്ടികൾ വിവിധ നിറങ്ങളിലും ഫാഷനിലും ഉള്ള പർദ്ദകൾ ധരിക്കുന്നതിനെ കാലത്തിന്റെ മാറ്റമായാണ് കാണേണ്ടതെന്നും ലിബറൽ ആശയക്കാർ ഇതിനെ കുറ്റം പറയുന്നത് വൈരുദ്ധ്യമാണെന്നും ബഷീർ ഫൈസി പറഞ്ഞു. പർദ്ദകളുടെ ഫാഷൻ വലിയ രീതിയിൽ മാറിയെന്നും അതിനെ അം​ഗീകരിക്കണമെന്നും ഫസൽ ​ഗഫൂറും വ്യക്തമാക്കി.

Read Also: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്‌ല

‘ഒരേ സമയം ലിബറലാവുകയും ഒരേ സമയം പിന്തിരിപ്പനാവുകയും ചെയ്യുന്ന വല്ലാത്തൊരു വൈരുദ്ധ്യം നമ്മൾ കാണുന്നുണ്ട്. കറുത്ത പർദ ധരിക്കണമെന്ന് ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ല. മറച്ചുവെക്കേണ്ട ശരീര ഭാ​ഗങ്ങൾ മറച്ചു വെക്കണമെന്നാണ് പറഞ്ഞത്. മുസ്ലിം പെണ്ണുങ്ങൾ വിവിധ നിറത്തിലുള്ള പർദ ധരിക്കുന്നതിനെ കാലത്തിന്റെ മാറ്റമായാണ് കാണേണ്ടത്. അതിന് പിന്നിൽ കച്ചവട താൽപര്യവും കുട്ടികളുടെ ഫാഷനും ഉണ്ടാവും’- ബഷീർ ഫൈസി പറ‍ഞ്ഞു. ‘

‘ഞാനിന്ന് നിരവധി രോ​ഗികളെ പരിശോധിച്ച് വരികയാണ്. അവരിലൊരുപാട് പേരുടെ പർദയുടെ നിറം മാറി. ഇപ്പോൾ പർദയ്ക്ക് ​ഗൗണിന്റെ ലുക്കാണ്. എലിസബത്ത് രാജ്ഞി ധരിച്ചതു പോലത്തെ വിലയേറിയ ​ഗൗണുകളായി മാറി. ഒരു പത്ത് കൊല്ലത്തിന് ശേഷം എനിക്ക് തോന്നുന്നില്ല കറുപ്പ് പർദ ഇവിടെ ഉണ്ടാവുമെന്ന്. പച്ച പോലെ നല്ല കളറുകളായി മാറി എല്ലാവരുടെയും പർദ. കുറേക്കഴിഞ്ഞാൽ ഫാത്തിമ തഹ്ലിയയെ പോലെ ഉണ്ടാവും എല്ലാവരെയും കാണാൻ. കുഴപ്പമൊന്നും ഉണ്ടാവില്ല’- ഫസൽ ​ഗഫൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button