പാലക്കാട്: യുവമോർച്ച നേതാവ് അരുൺകുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎം- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നീതിയുക്തമായ അന്വേഷണം ലഭിക്കില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. അതിനാൽ, കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
യുവമോർച്ച പ്രവർത്തകൻ ശ്രീ അരുൺ കുമാറിന്റെ കൊലപാതകത്തിൽ, കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പോലീസ് അന്വേഷണം വഴിതെറ്റിക്കുന്നു. ഇത്, രാഷ്ട്രീയ കൊലപാതകമല്ലെന്ന വാദത്തിലാണ് പൊലീസ്. അരുണിനെ കൊലപ്പെടുത്തിയത് സിപിഎം ഗുണ്ടകളാണെന്ന് അറസ്റ്റോടെ വ്യക്തമായിരിക്കുകയാണ്. ഇത് ചുവപ്പ് ഭീകരതയാണ്.കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം.
കേസിൽ അറസ്റ്റിലായിരിക്കുന്നവർ എല്ലാവരും സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും, കേസ് സംസ്ഥാന സർക്കാർ അട്ടിമറിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ബിജെപി യൂണിറ്റുകൾ തുടങ്ങിയതിന്റെ വൈരാഗ്യമാണ് അരുൺകുമാറിന്റെ കൊലപാതകത്തിന് കാരണമെന്ന് തേജസ്വി സൂര്യ ആരോപിക്കുന്നു. ഇത്, രാഷ്ട്രീയ കൊലപാതകം തന്നെയാണ്. അതിനാൽ, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala Police, under directions of Communist Govt, is derailing investigation into murder of BJYM karyakarta Sri Arun Kumar.
Even before investigation, police is concluding that this is not a political murder.
Arun was murdered by CPIM goons; this is an act of red terror. https://t.co/hRgT82qXmw
— Tejasvi Surya (@Tejasvi_Surya) March 15, 2022
Post Your Comments