കൊച്ചി: രാജ്യസഭാ സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. അധികാരത്തിന് വേണ്ടി ആർത്തി കാണിക്കരുതെന്നും അവസരങ്ങൾ കിട്ടാത്തവർക്ക് വേണ്ടി അവസരങ്ങൾ ലഭിച്ചവർ മാറിനിൽക്കണമെന്നും കെവി തോമസിനോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിജിൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
റിജിൽ ചന്ദ്രൻ മാക്കുറ്റിയുടെ ഫേസ്ബുക്ക് പൂർണ്ണരൂപം;
ശ്രി കെ വി തോമസ് മാസ്റ്റർ
ശ്രി വി എം സുധീരൻ എടുത്ത നിലപാട് സ്വീകരിക്കണം.
അവസരങ്ങൾ കിട്ടാതവർക്ക് വേണ്ടി അവസരങ്ങൾ ലഭിച്ചവർ
മാറിനിൽക്കണം.
അധികാരത്തിന് വേണ്ടി ഇത്ര ആർത്തി
കാണിക്കരുത്.
അതേസമയം, രാജ്യസഭാ സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയ കെവി തോമസ് വെള്ളിയാഴ്ച എഐസിസി ആസ്ഥാനത്തെത്തി താരീഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നും നടന്നത് സൗഹാര്‍ദപരമായ കൂടിക്കാഴ്ച്ചയാണെന്നും താരീഖ് അന്‍വറുമായുള്ള ചർച്ചയ്ക്ക് ശേഷം കെവി തോമസ് വ്യക്തമാക്കി. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
Post Your Comments