കണ്ണൂര്‍: പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അർഹമായ സ്ഥാനം നൽകാത്തതിനാലാണ് 42,000 പേര് അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്സ്ബുക്ക് പേജിൽ ജയരാജന് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റിന്റെ ചില ഭാഗങ്ങൾ: പി.ജയരാജന് ഇത്തവണ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍സെന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.
‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം. ചങ്കൂറ്റം ആര്‍ക്കും പണയം വച്ചിട്ടില്ല. മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില് അതിന് ഒരേ ഒരു പേരേ ഉള്ളു സഖാവ്…പിജെ…. സഖാക്കളുടെ വീറും, വാശിയും അഹങ്കാരവുമാണ്. ഞങ്ങളുടെ സ്വന്തം ജയരാജേട്ടന്’
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
അതേസമയം, പാര്‍ട്ടിയോ ജയരാജനോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എട്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ സെക്രട്ടേറിയറ്റിനാണ് സിപിഎം രൂപം കൊടുത്തിരിക്കുന്നത്. സീനിയറായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ സാധാരണ മുന്‍ഗണന ലഭിക്കാറുള്ളത്. എന്നാല്‍ ഇക്കുറി മുഹമ്മദ് റിയാസ് (45), എം.സ്വരാജ് (42), പി.കെ.ബിജു (47) എന്നിവരെ ഉള്‍പ്പെടുത്തി ആ രീതിയ്ക്ക് മാറ്റം വരുത്തി. ഇത്ര നേരത്തെ റിയാസിന് സെക്രട്ടറിയറ്റില്‍ ഊഴം നല്‍കിയത് സിപിഎമ്മിലും വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.
Post Your Comments