മുംബൈ: മലയാളി പേസർ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവും. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും വിശ്രമം വേണമെന്നുമാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ വിവരം 39കാരനായ ശ്രീശാന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയക്കെതിരായ ആദ്യ മത്സരത്തിൽ ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ശ്രീശാന്ത് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ്, രഞ്ജിയില്‍ ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Read Also:- ഐഎസ്എല്ലിൽ ജംഷഡ്‌പൂര്‍ എഫ്സി സെമിയിൽ
ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിംഗ്സിന് തോൽപ്പിച്ച കേരളം, രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു. 214 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം രോഹന്‍ കുന്നുമ്മലിന്‍റെ ഉജ്ജ്വല സെഞ്ചുറിയുടെയും സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് ഗുജറാത്തിനെതിരെ ജയം നേടിയത്. മധ്യപ്രദേശാണ് കേരളത്തിന്റെ അടുത്ത എതിരാളി.
Post Your Comments