KeralaLatest NewsNews

‘രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉപയോഗിക്കുന്നു’: സിപിഎമ്മിനെതിരെ എന്‍എസ്എസ്

കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തിന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. ഇത് രാഷട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Read Also  :  കെ.പി.സി.സി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു: നടപടി എ, ഐ ഗ്രൂപ്പ് എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ

മന്നമോ എൻഎസ്എസോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button