പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.
ഫെബ്രുവരി 19-നാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ കാരണം. കഴിഞ്ഞ 26-നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.
Read Also : ‘പടിഞ്ഞാറൻ രാജ്യങ്ങൾ നുണയുടെ സാമ്രാജ്യം’: വിമർശനവുമായി വ്ലാദിമിര്‍ പുടിന്
അതേസമയം, ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
Post Your Comments