കോഴിക്കോട്: രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം മെച്ചപ്പെടുത്താൻ ബോധവൽക്കരണം ആവശ്യമാണെന്ന് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ. സമൂഹത്തിൽ ഉയർന്ന് വരുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലുള്ള പോരായ്മകളാണെന്ന് എൻസിഡിസി പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സ്കൂൾ വിദ്യാഭ്യാസത്തിന് പങ്കുണ്ടെങ്കിലും, വളർന്നു വരുന്ന സാഹചര്യവും രക്ഷകർത്താക്കളും പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി സംഘടന രംഗത്തത്തെത്തിയത്.
ഉത്തരവാദിത്വ രക്ഷകർതൃത്വം മെച്ചപ്പെടുത്താൻ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും അംഗനവാടികളുടെ സഹായത്തോടെ ഗർഭിണികൾക്കും അമ്മമാർക്കും ക്ലാസുകൾ സംഘടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സർക്കാറും സ്വകാര്യ സ്ഥാപനങ്ങളും നവമാധ്യമങ്ങളും ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, അധ്യാപകരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.
Post Your Comments