KeralaNattuvarthaLatest NewsNewsIndia

കുട്ടികളുടെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങിയാൽ എന്ത് ചെയ്യണം: മാതാപിതാക്കൾ അറിയാൻ

കൊല്ലം: കുട്ടികൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യണമെന്നറിയാത്തവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ ഏതൊരു അപകടവും
കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുമ്പോള്‍ അതിന് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കൂടുതലായിരിക്കും. അവര്‍ക്ക് കാര്യം തുറന്നുപറയാനോ, മറ്റേതെങ്കിലും രീതിയില്‍ അത് സ്വയം കൈകാര്യം ചെയ്യാനോ ഒന്നും സാധിക്കില്ലെന്നതുകൊണ്ടാണ് അപകടത്തിന്റെ ആഴം വര്‍ധിക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ മാതാപിതാക്കൾ തന്നെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Also Read:സംഗീതം നിരോധിച്ച് താലിബാൻ : പച്ചക്കറി വിൽപ്പന നടത്തി അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഗായകൻ

സേഫ്റ്റി പിന്‍, ബ്ലേഡ് പോലെ അപകടകരമായ വസ്തുക്കളൊന്നും തന്നെ കുഞ്ഞുങ്ങള്‍ക്ക് കിട്ടത്തക്ക രീതിയില്‍ അലക്ഷ്യമായി വീട്ടിനകത്തോ പരിസരത്തോ ഇടരുത് എന്നതാണ് ഈ പ്രശ്നങ്ങൾ വരാതിരിക്കാൻ നമ്മൾ ആദ്യം ചെയ്യേണ്ടത്. വീട്ടില്‍ വരുന്ന സന്ദര്‍ശകരും ഈ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോയെന്നത് വീട്ടുകാര്‍ തന്നെ നിരീക്ഷിക്കേണ്ടതുമുണ്ട്.

ഇത്തരം വസ്തുക്കള്‍ക്കായി കുഞ്ഞുങ്ങള്‍ വാശി പിടിച്ചുകരയുമ്പോള്‍ ഇവ അപകടമുണ്ടാക്കുന്നതാണെന്ന തരത്തില്‍ ഭയപ്പെടുത്തി തന്നെ വേണം അവയെ കുഞ്ഞുങ്ങളില്‍ നിന്ന് മാറ്റിവയ്ക്കാന്‍. വെറുതെ പിടിച്ചുമാറ്റി വയ്ക്കുമ്പോള്‍ അവയിലേക്ക് കുഞ്ഞുങ്ങള്‍ക്ക് കൗതുകം കൂടാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെയോ മറ്റ് മുതിര്‍ന്നവരുടെയോ കണ്ണില്‍ പെടാതെ ഇവ എത്തിപ്പിടിക്കാന്‍ കുഞ്ഞ് കൂടുതലായി ശ്രമിക്കുകയും ചെയ്‌തേക്കാം.

അസാധാരാണമായി കുഞ്ഞുങ്ങള്‍ കരയുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ പരിശോധിക്കേണ്ടതുണ്ട്. കരച്ചില്‍ നിര്‍ത്താത്തപക്ഷം ആശുപത്രിയിലെത്തിക്കുകയും വേണം. ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുത്. കുഞ്ഞുങ്ങള്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ മുതുകില്‍ തട്ടുക, തല കീഴാക്കി പിടിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ക്കൊന്നും മുതിരാതിരിക്കുക. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.

കുട്ടികളുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുക. അവരെക്കാൾ തിരിച്ചറിവുള്ള നമ്മൾക്കാണ് അവരെ രക്ഷിക്കാനുള്ള പൂർണ്ണ ബാധ്യതയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button