അഞ്ചാലുംമൂട്: നാളികേര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മുളവന പേരയം പടപ്പക്കര റൂഫസ നിവിന്‍ (31) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ചാലുംമൂട് ഞാറയ്ക്കല്‍ ഭാഗത്ത് കേരഗ്രാമം ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി നിരവധി വീട്ടുകാരെയാണ് ഇയാൾ കബളിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാള്‍ തട്ടിപ്പിനുപയോഗിച്ചത്. തെങ്ങിന്റെ കീടബാധയകറ്റാന്‍ കേരഗ്രാമം പദ്ധതി പ്രകാരം വികസിപ്പിച്ച മരുന്ന് തെങ്ങ് ഒന്നിന് തളിക്കുന്നതിന് 200 രൂപയാണെന്നും പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ കബളിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കള്‍ നല്കി തട്ടിപ്പ് നടത്തിയതിനും ആണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്.
Read Also : ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം: ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?
അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അനന്‍ബാബു, ബാബുക്കുട്ടന്‍പിള്ള എ.എസ്.ഐ ഓമനക്കുട്ടന്, സി.പി.ഒമാരായ സുനില്‍ ലാസര്‍, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments