തിരുവനന്തപുരം: തൃശൂര്‍ ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. കോളേജില്‍ എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐയുടെത് ഗുണ്ടാ നയമാണെന്ന് എ.ഐ.എസ്.എഫ്. പരിക്ക് പറ്റിയവരെ സന്ദര്‍ശിക്കാന്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ നേതാക്കളെ അക്രമിച്ച പൊലീസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ എസ്.എഫ്.ഐ ഗുണ്ടാ ആക്രമത്തില്‍ പ്രതിഷേധം അറിയിക്കുക എന്ന എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സമരം നടത്തിയ .ഐ.എസ്.എഫ് പ്രവര്‍ത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
Post Your Comments