Latest NewsUAENewsInternationalGulf

ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമം 34-ന്റെ ആർട്ടിക്കിൾ 14 അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.

Read Also: സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി: ട്രോളുമായി രശ്മി ആർ നായർ

ഫെഡറൽ അല്ലെങ്കിൽ ലോക്കൽ ഗവൺമെന്റിന്റെയോ ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക പൊതു അധികാരികളുടെയോ ഓർഗനൈസേഷനുകളുടെയോ ഏതെങ്കിലും ഇലക്ട്രോണിക് രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശിക്ഷ ലഭിക്കുന്നതാണ്.150,000 ദിർഹം മുതൽ 750,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുക.

ആരെങ്കിലും അറിഞ്ഞുകൊണ്ട് വ്യാജ ഇലക്ട്രോണിക് രേഖകൾ ഉപയോഗിക്കുകയാണെങ്കിലും ശിക്ഷ ലഭിക്കും.

Read Also: ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നില്ല, വിദ്യാര്‍ത്ഥിനികള്‍ കടുംപിടുത്തം ഉപേക്ഷിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button