Latest NewsKeralaNews

വലിച്ചിഴച്ച്‌ കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ചു, കാലുകള്‍ അടിച്ചുപൊളിച്ചു: ഡോക്ടർക്ക് നേരെ ആക്രമണം

വലത് കാല്‍ തള്ളവിരലില്‍ പൊട്ടല്‍.

നൂറനാട്:  ഡോക്ടർമാർക്ക് നേരെ വീണ്ടും അതിക്രമം. നൂറനാട് മാതാ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ഡോ.വെങ്കിടേഷ് ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ആശുപത്രി ജീവനക്കാരോട് അസഭ്യവര്‍ഷം നടത്തിയത് ചോദ്യം ചെയ്ത ഡോക്ടറെ വലിച്ചിഴച്ച്‌ കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച്‌ കാലുകള്‍ അടിച്ചുപൊളിച്ചുവെന്നാണ് ഡോക്ടര്‍ സുല്‍ഫു നൂഹു ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. കാല്‍ വിരലുകള്‍ പൊട്ടുകയും നെറ്റിയില്‍ എട്ടു തയ്യലിടുകയും ചെയ്ത ഡോക്ടര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

read also: സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി: ട്രോളുമായി രശ്മി ആർ നായർ

സുല്‍ഫു നൂഹുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

വലത് കാല്‍ തള്ളവിരലില്‍ പൊട്ടല്‍.
കാലിലെ മറ്റൊരു വിരലിന് പൊട്ടല്‍.
നെറ്റിയില്‍ 8 തയ്യല്‍ .
ആശുപത്രി ജീവനക്കാരോട് അസഭ്യവര്‍ഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച്‌ കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച്‌ കാലുകള്‍ അടിച്ചുപൊളിക്കുന്നു.
നൂറനാട് മാതാ ആശുപത്രിയില്‍ ഡ്യൂട്ടി എടുക്കുന്നതിനിടയില്‍ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്ത ടോയ്‌ലറ്റില്‍ ഒരു 5 മിനിറ്റ് ചിലവഴിച്ചതിനാണ് ഈ ആക്രമണം. ഡോക്ടര്‍ ചികിത്സിക്കാന്‍ വൈകിയെത്ര!
ഡോ.വെങ്കിടേഷ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍.
ആക്രമണപരമ്ബര അനസ്യൂതം.
ഫോട്ടോയും ചികിത്സ രേഖയും സമ്മതപ്രകാരം പോസ്റ്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button