KeralaLatest News

വാക്‌സിൻ തര്‍ക്കം: ഡോക്ടറെ കയ്യേറ്റം ചെയ്ത സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു .

ആലപ്പുഴ: കുട്ടനാട് കൈനകരിയില്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ 3 സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാളായ വൈശാഖ് വിജയനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിപിഐഎം വിശദീകരണം തേടി.

കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ചന്ദ്ര ബോസിനെ മര്‍ദിച്ചത്.നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ തെരച്ചിലിലാണ് ഒന്നാം പ്രതിയായ വിശാഖ് വിജയയനെ ആമയിട സ്‌കൂളിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു .

കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദും, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരനും സംഘടനാ പ്രവര്‍ത്തകനായ വിശാഖ് വിജയനും ചേര്‍ന്ന് ഡോ.ശരത് ചന്ദ്രനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സിപിഐഎം നേതാക്കളായ ഇവരോട് ജില്ലാ നേതൃത്യം വിശദീകരണം തേടിയിരുന്നു. എംസി പ്രസാദ് പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button