KeralaLatest NewsNews

ഭാര്യയെ പരിശോധിക്കുന്നതിനിടെ ഡോക്ടർക്ക് നേരെ മർദ്ദനം: യുവാവ് അറസ്റ്റിൽ

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു

ആലുവ : ഭാര്യയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നിൽ നിന്ന് മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ.  എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിക്കാണ് മർദ്ദനമേറ്റത്. സംഭവം നടന്ന് പത്ത് ദിവസങ്ങൾക്ക് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 3-ന് ആയിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചാണ് മർദ്ദനമേറ്റത്. ഭാര്യയും കുട്ടിയുമായി ചികിത്സക്ക് എത്തിയതായിരുന്നു പ്രതി. കുട്ടിയെ പരിശോധിച്ച ശേഷം അമ്മയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. പിന്നിൽ നിന്നായിരുന്നു ആക്രമണം. സുരക്ഷ ജീവനക്കാർ എത്തിയാണ് പ്രതിയുടെ ആക്രമണത്തിൽ നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തിയത്.

Read Also  :  ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി ലെവൻഡോവ്സ്കി

ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button