KeralaLatest NewsNews

ലെ.കേണല്‍ ഹേമന്തിനെ പൂട്ടാന്‍ നോക്കിയ മാദ്ധ്യമ പ്രവര്‍ത്തകനെതിരെ സിപിഎം നേതാവ് പ്രശാന്തിന്റെ കുറിപ്പ്

മാദ്ധ്യമ പ്രവര്‍ത്തനം ഇര തേടലാണ്, റേറ്റിംഗ് കൂട്ടാന്‍ നിറം പിടിപ്പിച്ച കഥകള്‍

പാലക്കാട് : മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയമായിരുന്നു വിവിധ ന്യൂസ് ചാനലുകള്‍ ഇന്നലെ ചര്‍ച്ചയ്ക്ക് എടുത്തത്. ഇതില്‍ 24 ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹേമന്തും പങ്കെടുത്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സേനയെ അറിയിക്കുന്നത് അടക്കുള്ള കാര്യങ്ങളില്‍ ‘സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയോ’ എന്ന തരത്തിലുള്ള ചോദ്യമായിരുന്നു 24 അവതാരകന്‍ ഗോപീകൃഷ്ണന്‍ ഹേമന്തിനോട് ചോദിച്ചിരുന്നത്.

Read Also : മികവിന്റെ കാര്യത്തിൽ മുന്നിൽ നില്ക്കുന്ന കേരളവും പിന്നിൽ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല: എംഎ ബേബി

സൈനികന്‍ കൃത്യയമായ ഉത്തരം നല്‍കിയെങ്കിലും പിന്നീട് സാമാനമായ ധ്വനിയുള്ള ചോദ്യമായിരുന്നു അവതാരകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ ഒരു രീതിക്കെതിരെ നിശിതമായ വിമര്‍ശനമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉയര്‍ന്ന് വരുന്നത്. മാദ്ധ്യമങ്ങളുടെ ഈ രീതി ഒരിക്കലും നല്ലതല്ലെന്നാണ് സിപിഎം നേതാവായ പിഎസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

’24 ലെ ഗോപീകൃഷ്ണന്റെ ചൊറിച്ചിലിന് എത്ര ക്ലാസിക്കലായിട്ടാണ് കരസേനയ്ക്ക് വേണ്ടി ലെഫ്റ്റനന്റ് കേണല്‍ മറുപടി നല്‍കിയത്. ഗോപീകൃഷ്ണന് ഒരാഴച്ചത്തേയ്ക്കുള്ളത് വയറ് നിറച്ച് കിട്ടിയിട്ടുണ്ട്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കിത് എന്താ പറ്റിയത്. ഇറങ്ങുന്ന എല്ലാ സിനിമയിലേയും കോലും പിടിച്ച് അബദ്ധം പറഞ്ഞ് നില്‍ക്കുന്ന ഹാസ്യ കഥാപാത്രങ്ങളായി മാദ്ധ്യമ പ്രവര്‍ത്തകര്‍ അധ:പതിക്കുകയാണ്’ .

‘ ഇങ്ങനെ പോകുകയാണെങ്കില്‍ ഇത്തരം മാധ്യമ പ്രവര്‍ത്തകരെ പൊതുജനം വഴിയില്‍ കൈകാര്യം ചെയ്യുന്ന കാലം അതി വിദൂരമല്ല. 24 മണിക്കൂറും പ്രേക്ഷകരെ പിടിച്ച് നിര്‍ത്തുവാനുള്ള എല്ലാം തികഞ്ഞൊരു മസാല പരിപാടിയാക്കി ദയവ് ചെയ്ത് നിങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തനത്തെ തരം താഴ്ത്തരുത് .. പ്ലീസ്..! എത്രയോ ജീവിതങ്ങള്‍ക്ക് താങ്ങായി മാറേണ്ടതാണ് നിങ്ങളുടെ വാക്കുകള്‍. പകരം നിങ്ങള്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്താ’

പ്രൊഫഷണല്‍ കരിയറിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുവാനുള്ള വ്യഗ്രതയില്‍ കാട്ടിക്കൂട്ടുന്ന ‘മീഡിയ ടെററിസം’..!ഇതില്‍ തകര്‍ന്ന് പൊലിഞ്ഞ് പോകുന്ന ജീവിതങ്ങള്‍ എത്രയെന്ന് അറിയുമോ നിങ്ങള്‍ക്ക്. ഒരു മണിക്കൂര്‍ മാദ്ധ്യമ വിചാരണയില്‍പ്പെട്ട് മാനം നഷ്ട്ടപ്പെട്ട് വീട്ടിലിരിപ്പായ എത്രയോ നിരപരാധികളായ പാവങ്ങളുണ്ട്.! ആ നിരപരാധികളുടെ ജീവിതം പിന്നെ നിങ്ങര്‍ തിരിഞ്ഞ് നോക്കിയിട്ടുണ്ടോ.? ഒരു വരി തിരുത്തി പറഞ്ഞിട്ടുണ്ടോ.? പ്രത്യേകിച്ച് വിഷ്വല്‍ മീഡിയ’.

‘ആധുനിക മാദ്ധ്യമ പ്രവര്‍ത്തനം ‘ഇര തേടലായി ‘ മാറുകയാണ്. അന്നത്തെ 24 മണിക്കൂര്‍ നിറയ്ക്കാനുള്ള കേവലമൊരു ഇര തേടല്‍.! ഒരു ‘ ഇര’ കഴിഞ്ഞാല്‍ അടുത്ത ‘ഇര’..! റേറ്റിംഗ് കൂട്ടാനുള്ള എന്തെല്ലാം കഥകള്‍.. ഉപകഥകള്‍.. അപസര്‍പ്പകഥകള്‍.. ടി.എന്‍ ഗോപകുമാര്‍ , ഗൗരിദാസന്‍ നായര്‍, സണ്ണിക്കുട്ടി എബ്രഹാം, എന്‍.ആര്‍.എസ് ബാബു, പി.കെ രാജശേഖരന്‍, എം.എസ് മണി, ലീലാ മേനോന്‍ അങ്ങനെ ആധുനിക പത്രപ്രവര്‍ത്തന രംഗത്തെ എത്രയോ മഹത് വ്യക്തികള്‍’.

 

‘അവരുടെ ഓരോ വാര്‍ത്തകളും ഓരോ ചരിത്രങ്ങളായിരുന്നു. അതിന് മുന്‍പ്, കേരള പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളും, ധീര ദേശാഭിമാനികളുമായിരുന്ന സ്വദേശാഭിമാനി ബാലകൃഷ്ണപിള്ളയും വക്കം മൗലവിയും ഉള്‍പ്പെടെ എത്രയോ മഹാരഥന്‍മാര്‍. അവരുടെ തൂലികയില്‍ പിറന്ന അക്ഷരങ്ങള്‍ മിന്നല്‍പ്പിണറായി മാറിയിട്ടുണ്ട് കേരളത്തില്‍. മഹാന്‍മാരായ മുന്‍ഗാമികളുടെ അക്ഷരക്കരുത്തില്‍ ബലപ്പെട്ട് വന്ന ഭരണഘടനയുടെ ഫോര്‍ത്ത് എസ്‌റ്റേറ്റിനെ നിങ്ങളായിട്ട് തുടര്‍ന്നും ബലപ്പെടുത്തിയില്ലെങ്കിലും വിരോധമില്ല.. പക്ഷേ ‘ദുര്‍ബലപ്പെടുത്തരുത് ‘.. പ്ലീസ്…’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button