Latest NewsNewsIndia

‘കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു, അവർ ജനാധിപത്യത്തിന് ഭീഷണി’: വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യസഭയില്‍ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അത് സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി കുടുംബാധിപത്യ പാര്‍ട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോള്‍ കഴിവുള്ളവന്‍ പുറത്താകുന്നു എന്നതാണ് ഏറ്റവും വലിയ അപകടം. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിലര്‍ ആശ്ചര്യപ്പെടുന്നു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതില്‍ കുടുങ്ങി കിടക്കുന്നവരാണ് അവര്‍. കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നിരുന്നെങ്കില്‍ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു.
പതിറ്റാണ്ടുകളായി അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുമായിരുന്നില്ല’-പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നതായി പിതാവ്: വിശദീകരണം തേടി ഹൈക്കോടതി

കഴിഞ്ഞ ദിവസവും ലോക്‌സഭയിൽ പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം കോണ്‍ഗ്രസാണെന്നും ഇത്രയും തവണ തോറ്റിട്ടും പ്രതിപക്ഷ പാര്‍ട്ടിക്ക് അഹങ്കാരത്തിന് കുറവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button