ചിറ്റൂർ : കോഴിപ്പോരിനായി കോഴിയുടെ കാലിൽ കെട്ടി വച്ച കത്തി കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു. ചിറ്റൂർ ജില്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37) ആണ് മരിച്ചത്. കത്തി കാലിൽ തറച്ച് ഞരമ്പിന് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.
പെദ്ദമണ്ഡ്യം പോലീസ് സ്റ്റേഷൻ പരിധിയിലെ നിപ്പുവനം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിൽ ചിലർ കോഴിപ്പോര് സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ഗാംഗുലയ്യയ്ക്ക് കോഴിയുടെ കാലിൽ കെട്ടിവച്ച കത്തികൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപതിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Also : കഴുത്തിനു ചുറ്റും കറുപ്പ് നിറം വരാനുള്ള കാരണങ്ങൾ
ഇതോടെ നിയമവിരുദ്ധമായ കായിക വിനോദം സംഘടിപ്പിച്ചതിന് 12 പേരെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോഴികളെയും പിടികൂടി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments