അടൂർ: ആദ്യരാത്രിക്ക് പിന്നാലെ നവവധുവിന്റെ സ്വർണവും പണവുമായി മുങ്ങിയ അസറുദ്ദീൻ റഷീദിന്റെ കഥ കേട്ട് നടുങ്ങി കേരളം. രണ്ടു വർഷം മുമ്പ് ഈയാൾ ഹിന്ദു യുവതിയെ പ്രണയിച്ച് ആരുമറിയാതെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളും ജമാഅത്തും ചേർന്ന് തീരുമാനിച്ച വിവാഹത്തിന് ഇയാൾ തയ്യാറായത് യുവതിയുടെ സ്വർണവും പണവും അടിച്ചുമാറ്റി ആദ്യഭാര്യക്കൊപ്പം സുഖമായി കഴിയാൻ വേണ്ടി ആയിരുന്നു. എന്നാൽ, നവവധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് റഷീദിന്റെ പദ്ധതികൾ എല്ലാം പാളിയത്.
കഴിഞ്ഞ 30ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. അന്നു വധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. 31ന് പുലർച്ചെ 3ന് ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ഫോൺ വന്നെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കാൻ താൻ പോകുകയാണെന്നും പറഞ്ഞ് അസറുദ്ദീൻ വീട്ടിൽനിന്നിറങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞ് വധുവിന്റെ വീട്ടുകാർ ഇയാളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു.
സംശയം തോന്നിയ വധുവിന്റെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണവും സംഭാവനയായി ലഭിച്ച പണവുമായാണ് അസറുദ്ദീൻ പോയതെന്ന് മനസ്സിലായത്. നവധുവിന്റെ 30 പവന്റെ സ്വർണാഭരണവും 2.75 ലക്ഷം പുയ്യാപ്ല കടന്നുകളഞ്ഞെന്ന പരാതിയിൽ ഇന്നലെ വൈകിട്ടാണ് കായംകുളം എംഎസ് എച്ച്എസ്എസിനു സമീപം തെക്കേടത്ത്തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അറസ്റ്റിലായത്. ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലേക്ക് പോയ അസറുദ്ദീനെ പൊലീസ് തന്ത്രപൂർവം അടൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായരുന്നു.
പഴകുളം സ്വദേശിയായ നവവധുവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ ചേപ്പാട്ടെ വീട്ടിൽ അസറുദ്ദീൻ ഉള്ളതായും വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇതിനിടെ പൊലീസ് കസ്റ്റഡിയിലിരുന്ന പുയ്യാപ്ലയെ സ്വന്തം സഹോദരൻ അടക്കമുള്ളവർ കയറി മർദ്ദിച്ചിരുന്നു. ഇതോടെ അസറുദ്ദീനെ സ്റ്റേഷനിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു വർഷം മുൻപ് അസറുദ്ദീൻ വിവാഹം കഴിച്ച വിവരം അറിഞ്ഞു കൂടായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നാലംഗ സംഘം ഇവിടെ വച്ച് മർദിച്ചു. അസറുദ്ദീന്റെ സ്വന്തം സഹോദരനാണ് മർദനത്തിന് നേതൃത്വം നൽകിയത്. ഇവർക്കെതിരേ പൊലീസ് കേസെടുത്തത്.
Post Your Comments