ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി കസ്റ്റംസ്. 43.2 കോടിയുടെ കൊക്കെയ്നുമായാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലായത്. കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത് സ്യൂട്ട്കേസ് ട്രോളിയുടെ അടി ഭാഗത്തായാണ്.
ജനുവരി 28 ന് ദോഹയിൽ നിന്നാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി എത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം, ലാവോസിൽ നിന്ന് ദോഹയിലേക്കും, പിന്നീട് ദോഹയിൽ നിന്ന് ന്യൂഡൽഹിയിലേക്കും വിമാനം കയറുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞതെന്നും പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ നടത്തിയ തിരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ടിലെ (എൻഡിപിഎസ്) 21,23,29 വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്. എൻഡിപിഎസ് ആക്ടിലെ 43 (B) പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്.
Post Your Comments