Latest NewsNewsIndia

‘ഉത്തർപ്രദേശ് വിടാൻ ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം’: കവി മുനവ്വർ റാണയ്ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിടുമെന്ന കവി മുനവ്വർ റാണയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ബിജെപി നേതാവും ബിഹാർ മന്ത്രിയുമായ ഷാനവാസ് ഹുസൈൻ. ഉത്തർപ്രദേശ് വിടാൻ മുനവ്വർ റാണയ്ക്ക് ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. റാണയ്‌ക്ക് ചൈന, ഇറാഖ്, യെമൻ അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുമുള്ള സ്ഥലത്തേക്ക് പോകാം. ഉത്തർപ്രദേശിലെ ജനങ്ങൾ യോഗി ആദിത്യനാഥിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പോകുകയാണെന്നും ഷാനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു.

‘മുസ്ലിംങ്ങൾക്ക് ഇവിടെ ഒട്ടും ഭയമില്ല, റാണയുടെ കുടുംബം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഹിന്ദു-മുസ്ലിം കോണിൽ കൊണ്ടുവരരുത്. സംസ്ഥാനത്ത് സാമുദായിക വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുത്’- ഷാനവാസ് ഹുസൈൻ പറഞ്ഞു.

Read Also  :  റഷ്യൻവിരുദ്ധ സഖ്യം : യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയയ്‌ക്കുമെന്ന് യു.കെ

കഴിഞ്ഞ ദിവസം മാധ്യമങ്ങളോടാണ് യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ ഉത്തർപ്രദേശ് വിടും എന്ന് മുനവ്വർ റാണ പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് എന്നത് രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണ്, വിജയിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനായുള്ള രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടമാണ്. തോൽവിയും ജയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇവിടെ- അബ്ബാജാൻ, പാകിസ്ഥാൻ, കബറിസ്ഥാൻ, ജിന്ന എന്നിവയെക്കുറിച്ചാണ് പരാമർശിക്കുന്നതെന്നും മുനവ്വർ റാണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button