തിരുവനന്തപുരം: അമ്പതുവര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്. നവീകരണങ്ങളില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : സിപിഎമ്മിനെതിരെ സമരം ചെയ്ത വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍
എതിര്‍പ്പുകള്‍ അതിജീവിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കിയത്. സര്‍വേ കുറ്റികള്‍ പിഴുത് മാറ്റിയാലും പദ്ധതി മുടങ്ങില്ലെന്നും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാമപ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ട പരിഹാരം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് നിന്നും 5 മീറ്റര്‍ വിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ ആകാം. ഡിപി ആറില്‍ 30 മീറ്റര്‍ എന്ന നിബന്ധനയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments