തിരുവനന്തപുരം: കോഴിക്കോട് ഫ്രീഡം സ്ക്വയർ കേരളത്തിന്റെ തന്നെ അഭിമാനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോകം കേരളത്തെ, വിശേഷിച്ച് കോഴിക്കോടിനെ തിരയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ ചത്വരം അഭിമാനത്തിന്റെ വിളക്കുമാടംപോലെ വിളങ്ങിനിൽക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read:സിപിഎം മുന് പഞ്ചായത്തംഗം മിനിയുടെ വീട്ടിൽ വാറ്റ്: ചാരായക്കച്ചവടം നടത്തിയ ഭർത്താവ് പിടിയിൽ
‘കോഴിക്കോട് കടപ്പുറത്തിനു അപരിമേയമായ സൗന്ദര്യം പകരുന്ന ഈ ചത്വരം യാഥാർഥ്യമാക്കാൻ പ്രയത്നിച്ചത് മുൻ എം എൽ എ ശ്രീ. എ പ്രദീപ്കുമാറാണ്. അദ്ദേഹത്തിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് ചത്വരം നിർമിച്ചത്. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കേരളത്തിലെ പ്രശസ്തആർക്കിടെക്ടുമാരായ പി.പി.വിവേകിൻ്റെയും, നിഷാൻ്റെയും നേതൃത്വത്തിലുള്ള “ഡി എർത്ത്” ആണ് ചത്വരത്തിനു രൂപം കൊടുത്തത്. അതിന്റെ മികവിലാണ് ചത്വരം പട്ടികയിൽ ഇടം പിടിച്ചത്. അവരുടെ ടീമിനും കലവറയില്ലാത്ത അഭിനന്ദനങ്ങൾ’, മന്ത്രി കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ഫ്രീഡം സ്ക്വയർ അഥവാ സ്വാതന്ത്ര്യ ചത്വരം..
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ കൊടുത്ത പോരാളികളുടെ നിത്യ സ്മരണയ്ക്കായി ചരിത്രം തിരമാലകളാവുന്ന കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ സ്മരണികയാണ് ഈ ചത്വരം. ലോകം കേരളത്തെ, വിശേഷിച്ച് കോഴിക്കോടിനെ തിരയുമ്പോൾ ഇനി ഈ ചത്വരം അഭിമാനത്തിന്റെ വിളക്കുമാടംപോലെ വിളങ്ങിനിൽക്കും. ആർക്കിടെക്റ്റുമാരുടെ അന്താരാഷ്ര സംഘടനയായ architecturedesign.in എന്ന വെബ്സൈറ്റിൽ ചൈനയിലെ ഇംപീരിയൽ ക്ലിൻ മ്യൂസിയം, നെതെർലൻഡ്സിലെ ആർട് ഡിപ്പോ എന്നിവയ്ക്കൊപ്പം കോഴിക്കോട്ടെ ഈ ചത്വരവും ഇടം പിടിച്ചിരിക്കുന്നു.
കോഴിക്കോട് കടപ്പുറത്തിനു അപരിമേയമായ സൗന്ദര്യം പകരുന്ന ഈ ചത്വരം യാഥാർഥ്യമാക്കാൻ പ്രയത്നിച്ചത് മുൻ എം എൽ എ ശ്രീ. എ പ്രദീപ്കുമാറാണ്. അദ്ദേഹത്തിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ ചെലവഴിച്ചാണ് ചത്വരം നിർമിച്ചത്. അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കേരളത്തിലെ പ്രശസ്തആർക്കിടെക്ടുമാരായ പി.പി.വിവേകിൻ്റെയും, നിഷാൻ്റെയും നേതൃത്വത്തിലുള്ള “ഡി എർത്ത്” ആണ് ചത്വരത്തിനു രൂപം കൊടുത്തത്. അതിന്റെ മികവിലാണ് ചത്വരം പട്ടികയിൽ ഇടം പിടിച്ചത്. അവരുടെ ടീമിനും കലവറയില്ലാത്ത അഭിനന്ദനങ്ങൾ.
സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികത്തിന് മുന്നോടിയായി 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ “ഫ്രീഡം സ്ക്വയർ” നാടിന് സമർപ്പിച്ചത്. കേരളത്തിന്റെ, കോഴിക്കോടിന്റെ അഭിമാനമായി ഈ ചത്വരം എന്നും തിളങ്ങി നിൽക്കും.
Post Your Comments