കോഴിക്കോട്: കോടിയേരി ബാലകൃഷ്ണനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ന്യൂനപക്ഷ സമുദായത്തില്‍ നിന്നല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തിനായിരുന്നു രാഹുലിന്റെ വിമർശനം.
Also Read:വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍
നാളിതുവരെ കേരളം ഭരിച്ച കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാറുകളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെയും സി.പി.എം ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പട്ടിക നിരത്തിയാണ് കോടിയേരിയ്ക്ക് രാഹുൽ മറുപടി നൽകിയത്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ഫേസ്ബുക് കുറിപ്പ്:
അല്‍പം ചരിത്രവും വര്‍ത്തമാനവും പറയാം..
കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍
1) പട്ടം താണുപിള്ള
2) ആര്‍. ശങ്കര്‍
3) സി. അച്യുതമേനോന്‍
4) കെ കരുണാകരന്‍
5) എ.കെ ആന്‍റണി
6) പി.കെ വാസുദേവന്‍ നായര്‍
7) സി.എച്ച് മുഹമ്മദ് കോയ
8.) ഉമ്മന്‍ ചാണ്ടി
കേരളം മാത്രമാണ് പറഞ്ഞത്.
ഇനി കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്തിമാര്‍
1) ഇ.എം. ശങ്കരന്‍ നമ്ബൂതിരിപ്പാട്
2) ഏറംപാല കൃഷ്ണന്‍ നായനാര്‍
3) വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍
4) പിണറായി വിജയന്‍….
ങ്ങേ ! ഒറ്റ അഹിന്ദുക്കള്‍ പോലുമില്ലെ?
എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ നോക്കാം.
വെസ്റ്റ് ബംഗാള്‍
1) ജ്യോതി ബസു
2) ബുദ്ധദേബ് ഭട്ടാചാര്യ
രണ്ട് പേരും അവിടുത്തെ നമ്ബൂതിരിപ്പാട് !
തൃപുര
1) നൃപന്‍ ചക്രബര്‍ത്തി
2) മണിക്ക് സര്‍ക്കാര്‍
ശെടാ! യോഗ ക്ഷേമ സഭയില്‍ പോലും ഇത്ര കണ്ട് ബ്രാഹ്മണ്യം കാണില്ലല്ലോ… വെറുതെയല്ല ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ ‘ബ്രാഹ്മിണ്‍ ബോയ്സ്’ എന്ന് പറഞ്ഞത്
ബാലേട്ട ചരിത്രവും വര്‍ത്തമാനവുമൊക്കെ നിങ്ങള്‍ക്ക് ഭൂതമാണ്, സോ മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്
Post Your Comments