പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകര്‍ എത്തിയാലും എല്ലാവരെയും കയറ്റിവിടാനാണ് തീരുമാനം. സന്നിധാനത്ത് വെര്‍ച്വല്‍ ക്യൂവഴി 60000 പേര്‍ക്കും സ്‌പോട് ബുക്കിംഗ് വഴി 10000 പേര്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് എത്താന്‍ അനുമതി നല്‍കിയിരുന്നത്. ഈ നിയന്ത്രണം മകരവിളക്കിനോട് അനുബന്ധിച്ച് എടുത്തുകളയാനാണ് തീരുമാനം.
Read Also : ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍: വാളയാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ആന്ധ്രയില്‍ നിന്നാണ് എറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തുന്നത്. മകരവിളക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. പമ്പ ഹില്‍ ടോപ്പില്‍ 5000 പേര്‍ക്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
11ന് നടക്കുന്ന എരുമേലി പേട്ട തുള്ളലിന് ശേഷം തീര്‍ത്ഥാടകര്‍ പമ്പാ സദ്യയും കഴിഞ്ഞ് ഉടന്‍ മല കയറും. 12ന് തുടങ്ങുന്ന തിരുവാഭാരണഘോഷ യാത്ര പതിവ് വഴിയിലൂടെയാകും കടന്ന് പോകുക. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഇതുവരെ 25 കോടി രൂപയുടെ വരുമാനമാണ് കിട്ടിയത്. ഈ സീസണില്‍ 110 കോടി രൂപയുടെ വരുമാനവും ലഭിച്ചു.
Post Your Comments