KeralaLatest NewsNews

‘അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് അംഗീകരിക്കില്ല’: ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ

കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഡിവൈഎഫ്‌ഐ. വിവിധ വിഷയങ്ങളോട് യോജിക്കാനും വിയോജിക്കാനും ജനാധിപത്യപരമായി അവകാശമുള്ള ഭരണഘടന നില നിലനില്‍ക്കുന്ന രാജ്യമാണിത്. എന്നാല്‍ അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടും.

Read Also  :   ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും

കുറിപ്പിന്റെ പൂർണരൂപം :

ഇന്നലെ കോഴിക്കോട് ബീച്ചിൽ വച്ചു കോഴിക്കോട് ലോ കോളേജ് അധ്യാപികയായ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. വിവിധ വിഷയങ്ങളോട് യോജിക്കാനും വിയോജിക്കാനും ജനാധിപത്യപരമായി അവകാശമുള്ള ഭരണഘടന നില നിലനില്ക്കുന്ന രാജ്യമാണ് നമ്മളുടേത്. കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിൽ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ബീച്ചിനടുത്തുള്ള തൊടിയിൽ പ്രദേശം ആർ.എസ്.എസ് ക്രിമിനലുകളുടെ സ്‌ഥിരം ഗുണ്ടാ വിളയാട്ട കേന്ദ്രമാണ്.

Read Also  :  തകർന്നടിഞ്ഞ് ശ്രീലങ്കൻ സാമ്പത്തിക മേഖല : ധനകാര്യ മന്ത്രിയെ പുറത്താക്കി, കടുത്ത നടപടികളെടുത്ത് രാജപക്സെ

ഡി. വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഈ പ്രദേശത്തേക്ക് യുവജന പരേഡ് സംഘടിപ്പിച്ചിരുന്നു.അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button