ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പാക് നടന് ജാവേദ് ഷെയ്ഖ്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷമാണ്
ബോളിവുഡില്‍ പാകിസ്താന് കലാകാരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നും ജാവേദ് പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിജി തോല്‍ക്കണമെന്നാണ് തന്റെയും ആഗ്രഹം. മോദി മാറി മറ്റാരെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ കൂടുതല്‍ പാക് സിനിമാ താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ സാധിക്കും. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കവേയായിരുന്നു ജാവേദ് ഷെയ്ഖിന്റെ പ്രതികരണം .
‘എനിക്ക് വളരെയധികം കഴിവുണ്ടായിരുന്നു. ഞാന്‍ 10-15 സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ, എനിക്ക് ഏറെ സിനിമകള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു’, ജാവേദ് ഷെയ്ഖ് പറഞ്ഞു.
ഓം ശാന്തി ഓം അടക്കമുള്ള നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ജാവേദ് ഷെയ്ഖ്. ഓം ശാന്തി ഓമില്‍ ഷാരൂഖ് ഖാന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്. ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ അതിനുള്ള അവസരം കുറവാണ്. മോദി മാറിയാല്‍ കൂടുതല്‍ പാക് ചലച്ചിത്ര താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജാവേദ് ഷെയ്ഖ് അഭിപ്രായപ്പെട്ടു. .
Post Your Comments