സുഡാൻ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു. സൈന്യം പൂര്‍ണമായും പിന്മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടയിൽ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു.
Also Read:പ്രസവം കഴിഞ്ഞു 14 ദിവസം: ഭർതൃമതിയായ യുവതിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒക്ടോബര്‍ 25ന് സൈന്യം അബ്ദല്ല ഹംദോക്കിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തിരുന്നു. അന്നു മുതല്‍ ഹംദോക്ക് വീട്ടുതടങ്കലിലായിരുന്നു. സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നീട് സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹുമായുള്ള ധാരണയില്‍ ഹംദോക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. രാജ്യം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതില്‍ നിന്ന് തടയാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ സമവായശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഹംദോക്ക് പറഞ്ഞു.
അതേസമയം, ഏകാധിപതിയായ പ്രസിഡന്റ് ഒമർ അൽ ബഷിറിനെ നീക്കിയയാണ് സൈന്യം കഴിഞ്ഞ ഓഗസ്റ്റിൽ ഹംദോകിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സിവിലിയൻ സർക്കാരിനു അധികാരം കൈമാറുന്നതിന്റെ ഭാഗമായിരുന്നു നടപടിയെങ്കിലും സൈനിക ജനറൽമാർ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്.
Post Your Comments