ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഭീതിപടർത്തി കൊവിഡ് വ്യാപനം. രാജ്യതലസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സമ്മതിച്ചു. നിലവില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ 60 ഓളം കേസുകളുടെ സമ്പര്‍ക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
60 ഓളം കേസുകളില്‍ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പര്‍ക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ബുധനാഴ്ച 73 പുതിയ ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയെ ഡല്‍ഹി വീണ്ടും മറികടന്നു.
Read Also: ഇന്ത്യയില്‍ ഇമ്രാന് ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്: രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫ്
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ മൊത്തം ഒമിക്രോണ്‍ കേസുകളുടെ എണ്ണം 238 ആണ്. ഡല്‍ഹിയിലെ കൊവിഡ് സാമ്പിളുകള്‍ക്കായി ജീനോമിക് സീക്വന്‍സിങ് നടത്തുന്ന മൂന്ന് ലാബുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഡല്‍ഹിയിലെ ഡെല്‍റ്റ വകഭേദത്തെ ഒമിക്രോണ്‍ വകഭേദം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments