കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് മലബാർ കലാപമെന്ന് കെ.കെ.എന്‍. കുറുപ്പ്. മലബാര്‍ സമരത്തെ വര്‍ഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും ഭൂവുടമകള്‍ക്കും അനീതിക്കുമെതിരെയുള്ള സായുധകലാപമെന്ന നിലയില്‍ വിലയിരുത്തുമ്പോഴാണ് അതിെന്റ ഗൗരവം ബോധ്യപ്പെടുകയെന്നും കുറുപ്പ് പറഞ്ഞു.
Also Read:അറിഞ്ഞിരിക്കാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച്..!
‘റഷ്യന്‍ കലാപത്തെയും ഫ്രഞ്ച് കലാപത്തെയും ചൈനീസ് കലാപത്തെയുമൊന്നും വിലയിരുത്തുന്നത് വര്‍ഗീയമായിട്ടല്ല, കൊളോണിയല്‍ ദുര്‍ഭരണത്തിനെതിരെ നടന്ന സായുധ കലാപമായാണ്. എന്നാല്‍, മലബാര്‍ സമരത്തിനിടെ നടന്ന അപൂര്‍വം ചില സംഭവങ്ങളുടെ പേരില്‍ സമരത്തെ പൂര്‍ണമായും അവഗണിക്കുന്നത് തെറ്റായ പ്രവണതയാണ്’, കുറുപ്പ് വ്യക്തമാക്കി.
‘1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കലാപമാണ് 1921ലേത്. അതിനെ വർഗ്ഗീയവത്കരിക്കുന്നത് മോശം പ്രവണതയാണ്’, കുറുപ്പ് കൂട്ടിച്ചേർത്തു.
Post Your Comments