തൃശൂർ : തൃശൂര്‍ ദേശീയ പാതയില്‍ ഇരുമ്പുപാലം വില്ലന്‍ വളവില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം. നിര്‍മാണം നടക്കുന്ന സര്‍വീസ് റോഡിലൂടെ പാലക്കാട്ടു ഭാഗത്തേക്കു പോയ ടാങ്കറിന്റെ ചക്രം മണ്ണില്‍ താഴ്ന്നാണ് മറിഞ്ഞത്.
ടാങ്കറിന്റെ 2 അറകളില്‍ ഡീസലും ഒരു അറയില്‍ പെട്രോളും ഉണ്ടായിരുന്നു. അപകടത്തിൽ നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. കുതിരാന്‍ തുരങ്കത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിലെ പഴയ റോഡിലൂടെ വാഹനങ്ങളെ ഇന്നലെ കടത്തിവിട്ടിരുന്നു. ഇങ്ങനെ വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
Read Also : അക്രമം തടയേണ്ടത് പോലീസ്, തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ല: സാബു ജേക്കബ്
തുടർന്ന് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും അഗ്നിരക്ഷാ സേനയും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് ലോറി ഉയര്‍ത്തിയത്.
Post Your Comments