Latest NewsNewsIndia

പിടിച്ചെടുത്തത്​ 177 കോടി രൂപ: 36 മണിക്കൂര്‍ പരിശോധന, പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിൽ നിന്നും കിട്ടിയത് കോടികൾ

21 പെട്ടികളിലാക്കിയാണ്​ റെയ്​ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്​നറില്‍ കയറ്റി ബാങ്കുകളിലേക്ക്​ മാറ്റിയത്​.

ലഖ്​നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന്​ ആദായ നികുതി, ജി.എസ്​.ടി വകുപ്പുകള്‍ പിടിച്ചെടുത്തത്​ 177 കോടി രൂപ. പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ്​ ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന. 11 ഇടങ്ങളിലായിരുന്നു പരിശോധന. കനൗജില്‍ ഇനിയും പരിശോധന തുടരുമെന്ന്​ അധികൃതര്‍ അറിയിച്ചു.

36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപയും അഞ്ച്​ വേട്ടെണ്ണല്‍ മെഷീനും കണ്ടെടുത്തു. പീയു​ഷ്​ ജെയിനിന്‍റെ വീട്ടില്‍നിന്ന്​ മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക്​ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. നികുതി വകുപ്പ്​ അധികൃതര്‍ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. 21 പെട്ടികളിലാക്കിയാണ്​ റെയ്​ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്​നറില്‍ കയറ്റി ബാങ്കുകളിലേക്ക്​ മാറ്റിയത്​.

ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്​ലെറ്റുകള്‍, കോള്‍ഡ്​ സ്​റ്റോറേജ്​, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത്​ എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഷെല്‍ കമ്പനികള്‍ വഴി മൂന്നുകോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ്​ നടത്തിയതായി അധികൃതര്‍ അറിയിച്ചു. ജെയിന്‍ ഷെല്‍ കമ്ബനികളുടെ പേരില്‍ വായ്പ എടുക്കുകയും വന്‍ തുകയുടെ വിദേശ ഇടപാടുകള്‍ നടത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ജെയിനിന്‍റെ ഉടമസ്ഥതയില്‍ മാത്രം 40ഓളം കമ്പനികള്‍ വരും. ഇതില്‍ രണ്ടെണ്ണം പശ്ചിമേഷ്യയിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button