Latest NewsNewsIndia

നികുതിവെട്ടിപ്പ്: ഷാവോമി ഉൾപ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹി: ഷാവോമി, ഓപ്പോ, വണ്‍ പ്ലസ് ഉള്‍പ്പടെയുള്ള പ്രമുഖ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍ ഉള്‍പ്പടെയുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെട്ടിപ്പിന് സാധുതയേകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം.

രാജ്യത്ത് പ്രവർത്തിക്കുന്ന ചൈനീസ് മൊബൈല്‍ കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതേതുടർന്ന് ഏറെനാളുകളായി കമ്പനികള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സ്ഥാപനമായ സെഡ് ടിഇയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button