അബുദാബി: സർക്കാർ മേഖലയിലെ ജീവനക്കാർ 7 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി അബുദാബി. 2021 ഡിസംബർ 26 മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 7 ദിവസം കുടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്താൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസാണ് അറിയിച്ചത്.
അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സർക്കാർ ജീവനക്കാർക്കായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ സർക്കാർ വകുപ്പുകളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് സംവിധാനം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ അറിയിച്ചിരുന്നു. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയാണ് പുതിയ നിർദ്ദേശം പ്രഖ്യാപിച്ചത്.
യുഎഇയിലെ എല്ലാ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. കൊവിഡ് വാക്സിനേഷൻ എടുത്ത ജീവനക്കാർക്കും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും മാത്രമേ ഗ്രീൻ പാസ് ലഭിക്കൂ. പുതിയ തീരുമാനം 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
Read Also: സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗിൽ അധ്യാപക ഒഴിവ് : ഡിസംബർ 31-വരെ അപേക്ഷിക്കാം
Post Your Comments