Latest NewsNewsInternationalGulfQatar

ജീവനക്കാരുടെ പാസ്‌പോർട്ട് അനധികൃതമായി പിടിച്ചുവെയ്ക്കുന്ന തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി ഖത്തർ

ദോഹ: ജീവനക്കാരുടെ പാസ്പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. റെസിഡൻസി പെർമിറ്റ് കാലാവധി പുതുക്കുന്നതിനും, മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്കുമായി തൊഴിലുടമകൾ ജീവനക്കാരിൽ നിന്ന് വാങ്ങുന്ന പാസ്‌പോർട്ടുകൾ നടപടികൾ പൂർത്തിയാക്കിയ ശേഷം ജീവനക്കാർക്ക് കാലതാമസം കൂടാതെ മടക്കി നൽകണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 25000 റിയാലാണ് പിഴ ചുമത്തുന്നത്.

Read Also: ‘പിന്നിൽ നിന്ന് കുത്തുന്നവൻ, സുഹൃത്തിനെ ചതിച്ചവൻ’: ഉമർ ഖാലിദ് തന്റെ സുഹൃത്ത് ആണെന്ന് ആര് പറഞ്ഞുവെന്ന് കനയ്യ, വിമർശനം

പുതിയ റെസിഡൻസി പെർമിറ്റുകൾ നേടുന്നതിനും, നിലവിലുള്ള റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനും മറ്റുമായി ജീവനക്കാരുടെ പാസ്സ്‌പോർട്ടുകൾ തൊഴിലുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും, ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷം അവ കൈവശം വെക്കരുതെന്നും, ജീവനക്കാർക്ക് അവ മടക്കി നൽകണമെന്നും അധികൃതർ അറിയിച്ചു.

Read Also: ഹജ്, ഉംറ തീർത്ഥാടകർക്ക് ഏകീകൃത പ്ലാറ്റ്‌ഫോം: നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button