കൊച്ചി: താര സംഘടനയായ അമ്മയുടെ മീറ്റിംഗിനായി കൊച്ചിയിലെത്തിയപ്പോള്‍ അവിടെ വച്ച് ഗോകുല്‍ സുരേഷ് ഗോപിയെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടന് ഹരീഷ് പേരടി. അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ മറുപടി. ഇത്തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞത് മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്ത്തിയതിനാലാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്…ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി …രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..
അച്ഛന്റെ രാഷ്ട്രിയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ..ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി…മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..Pic-നടൻ പ്രശാന്ത് അലക്സാണ്ടർ.
Post Your Comments