KeralaNews

രഞ്ജിത് ശ്രീനിവാസന്റെ കൊല, നാല് എസ്ഡിപിഐക്കാര്‍ കസ്റ്റഡിയില്‍ : ഇവരില്‍ ഒരാള്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തു

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരും മണ്ണഞ്ചേരി സ്വദേശികളാണെന്നാണു സൂചന. ഇതിലൊരാള്‍ നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തയാളും മറ്റു മൂന്നു പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സൂചനയുണ്ട്. പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

Read Also : സ്ത്രീകളുടെ ഉയർച്ചയ്ക്ക് വിവാഹം തടസ്സമാകരുത്: വിവാഹപ്രായം 21ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനെന്ന് പ്രധാനമന്ത്രി

ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിതിന്റെ കൊലപാതകം.

ആറു ബൈക്കുകളില്‍ എത്തിയവര്‍ ആദ്യം രഞ്ജിതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തില്‍ കത്തിവച്ചു തടഞ്ഞശേഷം രഞ്ജിതിനെ തുരുതുരെ വെട്ടി. 11 വയസ്സുള്ള ഇളയ മകള്‍ക്കു നേരെയും അക്രമികള്‍ വാള്‍ വീശി.
തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങള്‍ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രഞ്ജിതിന്റെ മരണ കാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ 12 പേര്‍ക്കു നേരിട്ടു പങ്കുണ്ടെന്നു കരുതുന്നതായി എഡിജിപി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button